Health Blog

മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ മലയാളിക്കു നല്‍കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ്
Date : 12 Dec 2016
Author : Dr. Serin Kuriakose // Category : Health Care

-- ചോദ്യം -- മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങള്‍ മലയാളിക്കു നല്‍കുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ്. ഇവ തടയുവാനും, അല്ലെങ്കില്‍ ഇതിന്റെ ആദ്യഘട്ടം തന്നെ തിരിച്ചറിയുവാനും സാധിക്കുമോ?

-- ഉത്തരം -- ഇന്ന് ലോകമാസകലം പ്രത്യേകിച്ച് കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഓരോ അവയവത്തിനും വരുന്ന ക്യാന്‍സറിന് ഓരോ രീതിയിലുള്ള ലക്ഷണങ്ങളായിരിക്കും ഉള്ളത്.

വെയിറ്റ് ലോസ്, രക്തത്തില്‍ പ്ലെയ്റ്റ്‌ലെറ്റ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിവയെല്ലാം പൊതുവായ ലക്ഷണങ്ങളാണ്. തുടക്കം മുതല്‍ തന്നെ തിരിച്ചറിയുവാനും ചികിത്സിക്കാനും പറ്റുന്ന ക്യാന്‍സറാണ് സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗര്‍ഭാശയമുഖക്യാന്‍സര്‍, എന്നിവ

പുകയിലയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ശ്വാസകോശ ക്യാന്‍സര്‍, പാന്‍പരാഗ് ഉപയോഗം മൂലമുണ്ടാകുന്ന വായിലെ ക്യാന്‍സര്‍, എന്നിവ നമ്മുടെ തന്നെ ജീവിത ശൈലിക്കൊണ്ട് നാം ഉണ്ടാക്കുന്ന രോഗങ്ങളാണ്. ശരിയായ ഭക്ഷണരീതികളും, വ്യക്തിശുചിത്വവും അതുപോലെതന്നെ 35 വയസ്സിനു ശേഷം, മാസത്തില്‍ ഒരിക്കല്‍ ചെയ്യുന്ന ചെക്കപ്പും ക്യാന്‍സറിന്റെ സാധ്യത വളരെ കുറയ്ക്കുന്നു.

-- ചോദ്യം -- പഞ്ചസാര കഴിക്കാത്ത ഒരു വ്യക്തിക്ക് ടൗഴമൃ ഉണ്ടാകുന്നതിനുകാരണം എന്താണ്, ഷുഗര്‍, ഉള്ള ഒരാള്‍ മധുരം കുറയ്ക്കണമെന്ന് പറയുന്നത് എന്താണ്?

-- ഉത്തരം -- മധുരം ക്രമാതീതമായി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന അസുഖമാണ് ഷുഗര്‍ എന്ന ധാരണ തെറ്റാണ്. പല കാരണങ്ങള്‍ കൊണ്ട് ഷുഗര്‍ ഉണ്ടാകാം.

ജനിതകപരമായും, പാന്‍ ക്രിയാസിന്റെ പ്രവര്‍ത്തനഫലമായും ശാരീരിക പ്രവര്‍ത്തനങ്ങല്‍ കൊണ്ടും ഷുഗര്‍ ഉണ്ടാകാം. അപ്പോള്‍ നാം കഴിക്കുന്ന ഷുഗര്‍ അടങ്ങിയ ഭക്ഷണം കുറച്ചാല്‍ ശരീരത്തില്‍ സ്വാഭാവികമായും ഉള്ള ഷുഗര്‍ ക്രമീകരിക്കാന്‍ ചെയ്യാന്‍ സാധിക്കും.