-- ചോദ്യം -- ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ബെഡ് റെസ്റ്റ് ഈ സമയത്ത് നിര്‍ബന്ധമാണോ?
-- ഉത്തരം -- ഗര്‍ഭധാരണത്തിന്റെ ആദ്യ നാളുകളില്‍ ഏറ്റവും അധികം ശ്രദ്ധവേണമെങ്കിലും ഒരു ഡോകടറുടെ നിര്‍ദേശപ്രകാരമല്ലാതെ ബെഡ് റെസ്റ്റിന്റെ ആവശ്യകത ഇല്ല. സേഫായ യാത്രകള്‍ കുഴപ്പമില്ലെങ്കിലും, ദീര്‍ഘയാത്രകള്‍ ഡോക്ടറുടെ ഉപദേശ പ്രകാരം നടത്തുന്നതായിരിക്കും നല്ലത്. ഈ സമയത്ത് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അല്ലാതെ മറ്റ് മരുന്നുകള്‍ കഴിക്കരുത്. ഇഷ്ടമുള്ള എത് ഭക്ഷണവും കഴിക്കാവുന്നതാണ്. കൂടുതല്‍ പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍, എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അതു പോലെ തന്നെ ധാരാളം വെള്ളം കുടിക്കണം. മനസ്സ് എപ്പോഴും സന്തോഷമായിരിക്കാനും ശ്രദ്ധിക്കണം.
-- ചോദ്യം -- കുട്ടികളിലും മുതിര്‍ന്നവരിലും ഇപ്പോള്‍ സിസ്റ്റുകള്‍ സാധാരണയാണ്. ഇവ വരാതിരിക്കാനായി എന്തു ചെയ്യണം. ?
-- ഉത്തരം -- കുട്ടികളില്‍ സാധാരണയായി കാണുന്ന സിസ്റ്റുകള്‍ അവരുടെ വളര്‍ച്ചാഘട്ടത്തില്‍ ഹോര്‍മോണുകള്‍ക്ക് സംഭവിക്കുന്ന വ്യതിയാനം മൂലം ഉകണ്ടാകുന്നതു മാത്രമാണ്. അവ തനിയെ പോകുന്നതുമാണ്. ഇന്ന് സാധാരണയായി മുതിര്‍ന്ന സത്രീകളില്‍ കാണുന്നത് ഒവേറിയന്‍ സിസ്റ്റുകളാണ്. അതില്‍ സര്‍വ്വ സാധാരണം പോളിസിസ്റ്റിക് ഒവേറിയന്‍ സിസ്റ്റുകള്‍ ആണ്. ഭക്ഷണത്തിലും ദിനചര്യകളിലും വരുന്ന വ്യതിയാനങ്ങളാണ് ഈ സിസ്റ്റുകള്‍ക്ക് കാരണം. മധുരത്തിന്റെ അനിയന്ത്രിതമായ ഉപയോഗം, ഗര്‍ഭധാരണം തടയുന്നതിനായി കഴിക്കുന്ന ചില ഗുളികകള്‍ എന്നിവ ഇതില്‍ ചില കാരണങ്ങള്‍ മാത്രം. ചിട്ടയായ ഭക്ഷണശീലങ്ങള്‍ കൊണ്ടും വ്യായാമം കൊണ്ടും സിസ്റ്റുകള്‍ വരുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്.