Health Blog

പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉണ്ടകാകുന്ന അസുഖമാണ് സൈനസൈറ്റിസ്
Date : 12 Dec 2016
Author : Dr. Sally Sony // Category : Health Care

-- ചോദ്യം -- പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉണ്ടകാകുന്ന അസുഖമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ നസ്യം ചികില്‍സാരീതിയാണ് രോഗശമനത്തിനായി ചെയ്യുന്നത്. ഈ ചികില്‍സാ രീതി ഫലപ്രദമാണോ?. ഈ ചികില്‍സാ രീതിക്ക് പ്രായപരിധിയുണ്ടോ?

-- ഉത്തരം -- സാധാരണയായി 7നും 70 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നസ്യചികിത്സ നടത്തുന്നത്. ഓരോരുത്തരുടെയും ശരീരപ്രകൃതിയും രോഗപ്രകൃതിയും അനുസരിച്ചാണ് ചികിത്സാ കാലയളവ് തീരുമാനിക്കുന്നത്. രാവിലെ 7 1/2 മുതല്‍ 9 വരെയും വൈകിട്ട് 4 മുതല്‍ 5 1/2 വരെയുമാണ് നസ്യ ചികിത്സക്ക് അനുയോജ്യമായ സമയം ആഹാര വിഹാരാദികളിലെ പഥ്യവും വൈദ്യന്റെ മേല്‍ നോട്ടത്തില്‍ പറയുന്ന കാലയളവു വരെയുള്ള ഔഷധ സേവയും കൊണ്ട് ഈ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

-- ചോദ്യം -- ആയുര്‍വേദ ചികിത്സയിലുടെ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടുമോ?

-- ഉത്തരം -- കണ്ണിന്റെ ഹ്രസ്വദ്യഷടി ഭേദമാക്കുന്നതിനായി ആയുര്‍വേദത്തില്‍ തര്‍പ്പണം എന്ന ചികിത്സാ രീതി ഉണ്ട്. രണ്ട് കണ്‍തടത്തിലും ഔഷധമായി നെയ് ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സാരീതിയാണിത്. കൃത്യമായ പഥ്യവും ഔഷധ സേവയും, ദിനചര്യകളും ഭക്ഷണരീതിയും കൊണ്ട് കണ്ണിന്റെ പവറിന്റെ വ്യതിയാനം ഭേദമാക്കാവുന്നതാണ്. ഈ ചികിത്സാവിധി പ്രകാരം,ചികിത്സാസമയത്ത് രോഗിയുടെ മേല്‍ സുര്യപ്രകാശം നേരിട്ട് പതിക്കരുത്. ചികിത്സാകാലയളവ് 1 മാസമാണ്.