Health Blog

അനീമിക്കായ കുട്ടികള്‍ക്കു കൊടുക്കാവുന്ന ചെലവുകുറഞ്ഞതും മികച്ചതുമായ ഭക്ഷണങ്ങള്‍
Date : 12 Dec 2016
Author : Dr. K F Jose Goodwill // Category : Health Care

-- ചോദ്യം -- അനീമിക്കായ കുട്ടികള്‍ക്കു കൊടുക്കാവുന്ന ചെലവുകുറഞ്ഞതും മികച്ചതുമായ ഭക്ഷണങ്ങള്‍ എന്തെല്ലാം?

-- ഉത്തരം -- ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 1 വയസ്സുമുതല്‍ 5 വയസ്സുവരെയുള്ള കുട്ടികളില്‍ 70% പേര്‍ക്കും വിളര്‍ച്ച കാണപ്പെടുന്നു. കുട്ടികളിലെ വിളര്‍ച്ച അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇരുമ്പുസത്ത് ധാരാളമടങ്ങിയ ഭക്ഷണം നല്‍കുന്നതിലൂടെ ഈ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാവുന്നതാണ്. പ്രധാനമായും ഇലകറികള്‍, തണ്ണിമത്തന്‍, തക്കാളി, ബീന്‍സ്, ഈന്തപ്പഴം, മുന്തിരി, ബ്രേക്കോളി എന്നിവയിലെല്ലാം ധാരാളം ഇരുമ്പുസത്ത് അടങ്ങിയിരിക്കുന്നു. ഇരുമ്പുസത്ത് കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു.