-- ചോദ്യം -- ശരിയായ ദന്തശുചീകരണം എങ്ങിനെയായിരിക്കണം?
-- ഉത്തരം -- എല്ലാ ദിവസവും രണ്ടുനേരം ശരിയായ രീതിയില്‍ പല്ലുതേക്കുക. റെഗുലര്‍ ഡെന്റല്‍ ഫോസിങ് ചെയ്യുക, ഇന്റര്‍ ഡെന്റല്‍ ബ്രെഷ് ഉപയോഗിക്കുക. 6 മാസത്തില്‍ ഒരിക്കലെങ്കിലും റെഗുലര്‍ ഡെന്റല്‍ ചെക്കപ്പ് നടത്തുക. ദിവസത്തില്‍ 2 തവണ ചെറുചൂടില്‍ ഉപ്പുവെള്ളം വായില്‍ കൊള്ളുക.
-- ചോദ്യം -- കുട്ടികള്‍ക്ക് ഓര്‍ത്തോഡെന്റിക് എത്ര വയസ്സു മുതല്‍ ചെയ്യാം?
-- ഉത്തരം -- പെര്‍മനന്റ് സെക്കഡ് മോളറിന്റെ വളര്‍ച്ചയുടെ ശേഷവും കുട്ടികളില്‍ ഓര്‍ത്തോഡെന്റിക് ട്രീറ്റ്‌മെന്റ് ആരംഭിക്കാവുന്നതാണ്. അതു പോലെതന്നെ ഹാബിച്വല്‍ ഡിഫെക്റ്റ് (വിരല്‍ ചപ്പല്‍, വായിലൂടെ ശ്വസിക്കല്‍, നാവു കൊണ്ട് പല്ല് പുറത്തേക്ക് തള്ളല്‍) എന്നിവയുള്ള കുട്ടികളിലും സ്‌കെല്‍റ്റല്‍ ഡിഫെക്റ്റ് (മേല്‍ത്താടിയുടെയും കീഴ്ത്താടിയുടെയും വളര്‍ച്ചയിലുള്ള വ്യത്യാസങ്ങള്‍) ഉള്ള കുട്ടികളെ 7 വയസിനും 8 വയസിനും ഇടക്കു തന്നെ ഒരു ദന്തരോഗ ചികിത്സ വിദന്മനെ കാണിച്ച് ഉപദേശം തേടാവുന്നതാണ്. സ്‌കെല്‍റ്റല്‍ ഡിഫെക്റ്റ് കണ്ടെത്തി 8 വയസ്സിനുള്ളില്‍ ചികിത്സ നടത്തിയില്ലെങ്കില്‍ പിന്നീട് കുട്ടിയുടെ പൂര്‍ണ്ണ വളര്‍ച്ചക്കുശേഷമേ ഡെന്റല്‍ സര്‍ജറി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.