-- ചോദ്യം -- എല്ലാ പ്രായക്കാര്‍ക്കും എല്ലിനു ബലക്കുറവ് അനുഭവപ്പെടുന്നു. ഇതിനു കാരണമെന്താണ്? എല്ലിനു ബലം കിട്ടുവാന്‍ എന്തൊക്കെ ചെയ്യണം.
-- ഉത്തരം -- ഇന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ കാണുന്ന ഒന്നാണ് എല്ലുകള്‍ക്കു ബലക്ഷയം. ഇന്നത്തെ ജീവിത രീതിതന്നെയാണ് ഇതിനുകാരണം. മുന്‍പ് കിലോമീറ്ററോളം നടന്നിരുന്ന ആളുകള്‍ ഇന്നു തീരെ നടക്കാതെയായി. ഇന്നത്തെ ഭക്ഷണരീതിയും എല്ലുകളെ സാരമായി ബാധിക്കുന്നു. ദിവസവും 5 കിലോമീറ്റര്‍ എങ്കിലും നടക്കുക എന്നത് ശീലമാക്കിയാല്‍ എല്ലിന്റെ ബലക്കുറവും, മറ്റ് ശാരീരിക അസുഖങ്ങള്‍ക്ക് തന്നെയും ഒരു പരിധിവരെ നമ്മെ ബാധിക്കില്ല. പാല്‍, മുട്ട, മുതലായ കാല്‍ഷ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.
-- ചോദ്യം -- അപകടത്തില്‍പ്പെട്ട് എല്ലുകള്‍ക്ക് ഒടിവുണ്ട് എന്നു സംശയമുള്ളയാളെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
-- ഉത്തരം -- അപകടത്തില്‍പ്പെട്ട് എല്ലുകള്‍ക്ക് ഒടിവുണ്ട് എന്ന് സംശയമുണ്ടെങ്കില്‍ ഒടിഞ്ഞെന്നു കരുതുന്ന ശരീരഭാഗം ഒട്ടും ഇളക്കംതട്ടാത്തവിധത്തില്‍ രോഗിയെ വളരെ ശ്രദ്ധയോടെ ആശുപത്രിയില്‍ എത്തിക്കുക. ഡോകടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ശരീരഭാഗം ഒടിവു സംഭവിച്ച രോഗിക്ക് വെള്ളം കൊടുക്കാന്‍ പാടുള്ളൂ.