Health Blog

അപന്‍ഡിക്‌സിന്റെ ലക്ഷണങ്ങള്‍
Date : 12 Dec 2016
Author : Dr. Thomas Parackal // Category : Health Care

-- ചോദ്യം -- അപന്‍ഡിക്‌സിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

-- ഉത്തരം -- കുട്ടികളിലും പ്രായമായവരിലും, അപ്പന്‍ഡിക്‌സ് കണ്ടുവരുന്നു. പൊക്കിളിനു ചുറ്റും വേദനയായിട്ടാണ് ഈ അസുഖത്തിന്റെ ലക്ഷണം തുടങ്ങുന്നത്. പിന്നീട് ഛര്‍ദി, പനി, പുറംവേദന എന്നിങ്ങനെ ലക്ഷണങ്ങള്‍ കാണുന്നു. ബ്ലഡില്‍ വൈറ്റ് സെല്ലിന്റെ അളവു കൂടുതലുള്ളതായി കാണപ്പെടാം. ചില പ്രത്യേക അപ്പന്‍ഡിക്‌സില്‍ യൂറിനറി ഇന്‍ഫെക്ഷനും ലക്ഷണമായി കാണുന്നുണ്ട്. ചെറിയ സര്‍ജറിയിലുടെ ഇത് നീക്കം ചെയ്യാവുന്നതാണ്.