-- ചോദ്യം -- നട്ടെല്ലിന് ഇഞ്ചക്ഷന്‍ ചെയ്യുന്നതുമൂലം വിട്ടു മാറാത്ത നടുവേദന ഉണ്ടാകുന്നു എന്നു പറയുന്നത് എത്ര മാത്രം ശരിയാണ്?
-- ഉത്തരം -- തികച്ചും അടിസ്ഥാനരഹിതമായ ചിന്തയാണിത്. ആദ്യകാലങ്ങളില്‍ അനസ്‌ത്യേഷ്യ കൊടുക്കാന്‍ നെട്ടെല്ലിന് ഇഞ്ചക്ഷന്‍ ചെയ്തിരുന്നത് അല്‍പ്പം വലിയ സൂചിയായിരുന്നു. എന്നാല്‍ ഇന്ന് നഗ്നനേത്രങ്ങളാല്‍ സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണുന്ന രീതിയിലുള്ള സൂചിയാണ് ഇതിന് ഉപയോഗിക്കുന്നത്. ആയതിനാല്‍ നടുവിന് യാതൊരു കുഴപ്പവും ഉണ്ടാകില്ല. മാത്രമല്ല ഇന്ന് മറ്റ് ഏത് അനസ്‌തേഷ്യ രീതിയിലും ഈ രീതിതന്നെയാണ് മികച്ചതായി അനുഭവപ്പെടുന്നത്.