News & Archives

ക്രിസ്തുജയന്തി ആശുപത്രിയില്‍ പിറന്ന കുട്ടികളുടെ സംഗമം
Date : 12 Dec 2016
Author : KJH // Category : Health Care

ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം ജയന്തിയുടെ ാഗമായി ക്രിസ്തുജയന്തി ആശുപത്രിയില്‍ പിറന്ന കുട്ടികളുടെ സംഗമം നടന്നു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. പങ്കെടുത്ത ഏല്ലാ കുട്ടികള്‍ക്കും ശിശുരോഗവിദഗ്ദന്‍ ഡോ: ജോസ് ഗുഡ്‌വില്‍ സമ്മാനങ്ങള്‍ നല്കി.

കുട്ടികള്‍ക്കായി പുഞ്ചിരി മത്സരം, ലളിതഗാനം, നേഴ്‌സറി റൈം, പ്രിന്‍സ് & പ്രിന്‍സസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു. പങ്കെടുത്ത കുട്ടികളില്‍ നിന്നും കിഡ് ഓഫ്് ദി ഡേ ആയി തെരഞ്ഞെടുക്കപ്പെട്ട കുട്ടിക്കും മത്സരം വിജയികള്‍ക്കും സിപ്പി പള്ളിപ്പുറം സമ്മാനങ്ങള്‍ നല്കി.