News & Archives

ആതുരസേവനരംഗത്ത് വരാപ്പുഴ അതിരൂപതയുടെ സേവനം മാതൃകാപരം: പ്രൊഫ. കെ.വി. തോമസ്
Date : 12 Dec 2016
Author : KJH // Category : Health Care

ആതുര സേവനരംഗത്ത് വരാപ്പുഴ അതിരൂപതയുടെ സേവനം മാതൃകാപരമാണെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി പറഞ്ഞു. പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയിലെ നവീകരിച്ച അത്യാധുനിക അത്യാഹിതവിാഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അദ്ധ്യക്ഷനായിരുന്നു. തീരദേശത്തെ ജനങ്ങളുടെ ജീവിതം ക്ലേശകരമാക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയണമെന്ന് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം വാര്‍ഷികാചരണത്തിന്റെ സ്മാരകമായാണ് പുതിയ അത്യാഹിതവിാഗം പ്രവര്‍ത്തനമാരംഭിച്ചത്്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 10 ബെഡുകള്‍ പൂര്‍ണമായും ശീതീകരിച്ച അത്യാഹിത വിഭാഗത്തിലുണ്ട്. അത്യാഹിത വിാഗത്തിന്റെ ആശീര്‍വാദകര്‍മ്മവും ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ നിര്‍വ്വഹിച്ചു.

ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്, ഫാ. ജോസഫ് ബിനു, ഫാ. റെയ്മണ്ട് പള്ളന്‍, ഫാ. റോക്കി കൊല്ലംപറമ്പില്‍, ഫാ. എബിജിന്‍ അറക്കല്‍, ഫാ. ഷൈജു തോപ്പില്‍, ഫാ. ആന്റണി കീരമ്പിള്ളി, സി.ചൈതന്യ എന്നിവര്‍ സംബന്ധിച്ചു.