ക്രിസ്തുജയന്തി ആയുര്‍സെന്ററല്‍ ആയുര്‍വേദ നേഴ്‌സിംഗ് പഞ്ചകര്‍മ്മ കോഴ്‌സിന്റെ ഉദ്ഘാടനം തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം നിര്‍വ്വഹിച്ചു.
നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെ സുലഭമായിരുന്ന പച്ചമരുന്നു ചെടികളെ തിരിച്ചുകൊണ്ടുവരാന്‍ നമ്മള്‍ ശ്രമിക്കണമെന്ന് ബെന്നി പി നായരമ്പലം പറഞ്ഞു. ക്രിസ്തുജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. ഡോ. സാലി സോണി, സിസ്റ്റര്‍ ചൈതന്യ ജോര്‍ജ്, സിസ്റ്റര്‍ നിഷ, എന്നിവര്‍ പ്രസംഗിച്ചു.