News & Archives

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ആവശ്യമായ പരിഗണന ലഭ്യമാക്കണം - ആര്‍ച്ച് ബിഷപ്പ് കല്ലറക്കല്‍
Date : 12 Dec 2016
Author : KJH // Category : Health Care

കാലവര്‍ഷത്തിന്റെയും ട്രോളിംഗ് നിരോധനത്തിന്റേയും ക്ലേശങ്ങള്‍ നേരിടുന്ന തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആവശ്യമായ പരിഗണനകള്‍ നല്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സീസ് കല്ലറക്കല്‍ ആവശ്യപ്പെട്ടു. പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ട്രോളിംഗ് നിരോധന കാലയളവില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'വര്‍ഷം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തില്‍ ഏറ്റവും സാഹസികമായ തൊഴിയില്‍ ഏര്‍പ്പെടുന്നവരായിട്ടും നിത്യജീവിതത്തിനുള്ള വരുമാനം പോലും മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. മത്സ്യ ലഭ്യത കുറയുന്നതിനെക്കുറിച്ച് അധികാരികള്‍ ശാസ്ത്രീയമായി പഠിക്കുയും മത്സ്യത്തൊഴിലാളികളെ ജീവിത ക്ലേശത്തില്‍ നിന്നും മോചിപ്പിക്കുയും ചെയ്യണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഷൈജു തോപ്പില്‍, ക്രിസ്തുജയന്തി ആശുപത്രി മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ഗുഡ്‌വില്‍, നേഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ചൈതന്യ എന്നിവര്‍ പ്രസംഗിച്ചു. വര്‍ഷം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജാതിഭേദമെന്യേ ട്രോളിംഗ് നിരോധനം തീരുന്നതുവരെ ക്രിസ്തുജയന്തി ആശുപത്രിയില്‍ എല്ലാ ഡോക്ടര്‍മാരുടെ സേവനവും മരുന്ന്, ലാബ്, എക്‌സറേ, സ്‌കാന്‍ പരിശോധനകളും തികച്ചും സൗജന്യമായിരുന്നു.