പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി. 'വീക്കെന്‍ഡ് വിസിറ്റര്‍' മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നടനും, സംവിധായകനുമായ ലാല്‍ നിര്‍വ്വഹിച്ചു.
വൈപ്പിന്‍ കരയില്‍ വൈദ്യസഹായം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ക്ലിനിക്കിന്റെ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബിനു പണ്ടാരപ്പറമ്പില്‍ അറിയിച്ചു.