പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ ലോക നേഴ്‌സസ് ദിനാചരണം ഫാ. എബിജിന്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു.
നേഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് പ്രത്യേകം ക്രമീകരിച്ച സ്തൂപത്തിലെ ക്യാന്‍വാസില്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ആശംസകള്‍ എഴുതി ഒപ്പ് വച്ചാണ് ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ ആരംഭിച്ചത്.