ഭാരതത്തിലെ ആരോഗ്യപരിചരണ രംഗത്ത് കത്തോലിക്കാ സയുടെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് പ്രൊഫ. കെ. വി. തോമസ് എം. പി. പറഞ്ഞു. പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ദന്തപരിശോധനാക്യാമ്പും, സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ആരോഗ്യപരിപാലന രംഗത്ത് ദേശീയതലത്തില്‍ മുന്നേറിയിട്ടുള്ളത്. കത്തോലിക്കാ സഭയുടെ ആരോഗ്യ ശുശ്രൂഷയുടെ കൂടി പിന്‍ബലത്തിലാണെന്നും പ്രൊഫ. കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. ഡോ. സെബി വര്‍ഗീസ്, ഡോ. ലിറ്റി ജോയ്, സിസ്റ്റര്‍ നിഷ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.