പെരുമ്പിള്ളി തിരുകുടുംബ ഇടവകയിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം വികാരി ഫാ. എബിജിന്‍ അറയ്ക്കലിന് ഔഷധ വൃക്ഷത്തൈ നല്കി ക്രിത്തു ജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു നിര്‍വ്വഹിച്ചു.
പള്ളിമുറ്റത്ത് ഔഷധ വൃക്ഷത്തൈകള്‍ നട്ട് വിദ്യാര്‍ത്ഥികള്‍ തന്നെ പരിപാലിക്കുന്ന പദ്ധതി ക്രിസ്തുജയന്തി ആയൂര്‍വേദ വിഭാഗത്തിന്റെയും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്നതിന് ഔഷധ വൃക്ഷത്തൈകള്‍ സൗജന്യമായി നല്കുകയും ചെയ്തു.