News & Archives

ഡോക്‌ടേഴ്‌സ് വാരാചരണം
Date : 12 Dec 2016
Author : KJH // Category : Health Care

വൈപ്പിന്‍: ക്രിസ്തുജയന്തി ആശുപത്രിയില്‍ ഡോക്‌ടേഴ്‌സ് വാരാചണം സിനിമാ നടന്‍ ടിനി ടോം ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അധ്യക്ഷനായിരുന്നു. ഡോ. ജോസഫ് ഗുഡ്‌വില്‍, ഫാ. റെയ്മണ്ട് പള്ളന്‍, സിസ്റ്റര്‍ ചൈതന്യ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

അന്താരാഷ്ട്ര തലത്തില്‍ യുവ ഡോക്ടര്‍മാരുടെ ദിനമായ ജൂണ്‍ 24 മുതല്‍ അന്താരാഷ്ട്ര ഡോക്‌ടേഴ്‌സ് ഡേ ആയ ജൂലൈ 1 വരെയാണ് വാരാചരണം നടന്നത്. എല്ലാ ദിവസും രാവിലെ 10ന് ഡോക്ടര്‍മാരുമായി ആശയവിനിമയം ചെയ്യുന്നതിനും സംശയ നിവരാണത്തിനും സൗകര്യമൊരുക്കുന്ന ഫേയ്‌സ് ടു ഫേയ്‌സ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചു.