News & Archives

ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ പാവപ്പെട്ടവരെ സമൂഹം സഹായിക്കണം ജസ്റ്റിസ് ബാബു മാത്യൂ പി. ജോസഫ്
Date : 12 Dec 2016
Author : KJH // Category : Health Care

വിദഗ്ദ ചികിത്സ നേടാന്‍ പാവപ്പെട്ടവരെ സമൂഹം സഹായിക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യൂ പി. ജോസഫ് പറഞ്ഞു. എല്ലാ അവധിക്കാലത്തും കേരളത്തിലെ പ്ലാസ്റ്റിക്് സര്‍ജ്ജറി ആവശ്യമായവര്‍ക്കു വേണ്ടി സൗജന്യ സേവനം ചെയ്യുവാന്‍ കൊച്ചിയിലെത്തുന്ന ജര്‍മ്മന്‍ ഡോക്ടര്‍മാരുടെ സംഘത്തിന് പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്. ലോകത്തിലെ ഏറ്റവും മഹത്വമാര്‍ന്ന നിയോഗമാണ്് ഡോക്ടര്‍മരുടേതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫാ. സാബു നെടുനിലത്ത്, ഫാ.ജോസഫ് ബിനു, ഡോ.തോമസ്, ഡോ.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു