News & Archives

കൗണ്‍സലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
Date : 12 Dec 2016
Author : KJH // Category : Health Care

ക്രിസ്തു ജയന്തി ആശുപതിയില്‍ കുട്ടികള്‍ക്കായി നടത്തുന്ന സൗജന്യ കൗണ്‍സലിംഗ് ക്ലിനിക്ക് ശിശുരോഗ വിദഗ്ദന്‍ ഡോ. ജോസ് ഗുഡ്‌വില്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ചൈതന്യ, ഡോ. എബ്രഹാം ജോസഫ്, ഡോ. തോമസ് പാറക്കല്‍, ഡോ. സന്തോഷ് വി. സി. എന്നിവര്‍ പങ്കെടുത്തു.

പരീക്ഷയെ പേടി കൂടാതെ നേരിടാന്‍ കുട്ടികളെ ഒരുക്കുന്ന സൗജന്യ കൗണ്‍സലിംഗ് ക്ലിനിക്കിന്റെ സേവനം ഫെബ്രുവരി മാസത്തിലെ എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 10 മുതല്‍ ക്രിസ്തു ജയന്തി ആശുപത്രിയില്‍ ല്യമാകുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അറിയിച്ചു.