നേഴ്‌സുമാര്‍ സമൂഹത്തിനു നല്കുന്ന സേവനങ്ങളെ നാം എന്നും നന്ദിയോടെ സ്മരിക്കണമെന്ന് പത്രപ്രവര്‍ത്തക ലീല മേനോന്‍ പറഞ്ഞു. ക്രിസ്തുജയന്തി ആശുപത്രിയില്‍ ലോക നേഴ്‌സസ് ദിനാചരണ ആഘോഷങ്ങളുടെ സമാപന സന്ദേശം നല്കുകയായിരുന്ന ലീല മേനോന്‍. ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും നേഴ്‌സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും അതിനെതിരായി അധികാരികള്‍ ജാഗരൂകരാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്‌ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ പ്രതീകമായ കത്തിച്ച വിളക്ക് നേഴ്‌സുമാര്‍ക്കു കൈമാറിയാണ് പരിപാടി ലീല മേനോന്‍ ഉദ്ഘാടനം ചെയ്തത്. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ചൈതന്യ, സിസ്റ്റര്‍. സുനി എന്നിവര്‍ പ്രസംഗിച്ചു.