ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ക്രിസ്തു ജയന്തി ആശുപത്രി ഒരാഴ്ചത്തെ ആരോഗ്യ ബോധവത്ക്കരണ വാരാചരണം സംഘടിപ്പിച്ചു. എളങ്കുന്നപ്പുഴ സെന്റ് സെബാസ്റ്റിന്‍ പാരിഷ് ഹാളില്‍ ഗൈനക്കോളജിസ്റ്റ് ഡോ. നിത്യാ ചെറുകാവില്‍ ആരോഗ്യ വാരാചരണം ഉദ്ഘാടനം ചെയ്തു.
ക്രിസ്തു ജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു. ഡോ. സന്തോഷ് വി.സി, സിസ്റ്റര്‍. നിഷ ജോസഫ്, മേരി ഷാനി, ബെറ്റി ആന്റെണി , ലിജി എന്നിവര്‍ പ്രസംഗിച്ചു.