പെരുമ്പിള്ളി ക്രിസ്തു ജയന്തി ആശുപത്രി സംഘടിപ്പിച്ച ആരോഗ്യ വാചാരണം സമാപിച്ചു. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7നാണ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചത്്. വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, സ്‌കിറ്റുകള്‍ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
ലോകാരോഗ്യ ദിനത്തിന്റെ വിഷയമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയമായ -ഭക്ഷ്യ സുരക്ഷ- എന്ന വിഷയത്തില്‍ നടത്തിയ സെമിനാറോടെയാണ് ആരോഗ്യ വാരാചരണം സമാപിച്ചത്. സമാപന സമ്മേളനത്തില്‍ പ്രൊഫ. കെ. വി. തോമസ് എം.പി. മുഖ്യാതിഥിയായിരുന്നു.
ഓരോ വീട്ടിലും ആവശ്യമായ പച്ചക്കറികള്‍ ഉണ്ടാകുന്ന സാഹചര്യം നിലവില്‍ വന്നാല്‍ വലിയൊരു മാറ്റമായിരിക്കും നമ്മുടെ സമൂഹത്തില്‍ ഉണ്ടാവുകയെന്നും പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. പച്ചക്കറിത്തോട്ടത്തില്‍ ആദ്യ തൈ നട്ടുകൊണ്ടാണ് അദ്ദേഹം ആരോഗ്യ വാരാചരണത്തിന്റെ സമാപസമ്മേളനം ഉദ്ഘാടനം ചെയ്തത്.