News & Archives

പുനര്‍ജയന്തി റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
Date : 12 Dec 2016
Author : KJH // Category : Health Care

പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രിയില്‍ എറണാകുളം ലൂര്‍ദ് ആശുപത്രി ബിഹേവിയറല്‍ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ പുനര്‍ജയന്തി റിബാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചികിത്സാനന്തര ഭവനങ്ങളിലേക്കോ, സമൂഹത്തിലേക്കോ പെട്ടന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത ദീര്‍ഘകാല പരിചരണം ആവശ്യമായ രോഗികള്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സ പ്രദാനം ചെയ്യുന്ന കേന്ദ്രമാണ് പുനര്‍ജയന്തി. വിവിധ ക്ലിനിക്കല്‍ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ചികിത്സാരീതിയാണ് ഈ കേന്ദ്രം പ്രദാനം ചെയ്യുന്നത്.

വിവിധതരം പെരുമാറ്റ വൈകല്യങ്ങള്‍, ഉറക്കക്കുറവ്, ശാരീരിക മാനസിക ആഘാതം, മാനസിക പിരിമുറുക്കം, വിവിധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയുള്ള രോഗബാധ എന്നിവയ്ക്കുള്ള തുടര്‍ചികിത്സയാണ് പുനര്‍ജയന്തി നല്‍കുന്നത്. ഇരുപതുപേരെ കിടത്തി ചികിത്സിക്കാവുന്ന ഈ കേന്ദ്രത്തില്‍ സൈക്കോതെറാപ്പി, ഫിസിയോതെറാപ്പി, ഒക്യൂപേഷണല്‍ തെറാപ്പി, കണ്‍സള്‍ട്ടേഷന്‍ എന്നിവയ്ക്ക സൗകര്യം ഉണ്ടായിരിക്കും. ക്രിസ്തുജയന്തി ആശുപത്രി ഒ.പി. വിഭാഗത്തില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ഒരു വിദഗ്ധ ഡോക്ടറുടെ സേവനം എല്ലാ ദിവസവും ഉചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ ലഭ്യമാണ്.

പുര്‍ജയന്തിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത റവ. ഡോ. ഫ്രീന്‍സീസ് കല്ലറക്കല്‍ നിര്‍വ്വഹിച്ചു. ലൂര്‍ദ്ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്, ക്രിസ്തുജയന്തി ആശുപത്രി അഡ്മിനിഷ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു എന്നിവര്‍ പ്രസംഗിച്ചു.