തീരദേശവും ആരോഗ്യവും എന്ന വിഷയത്തില്‍ ക്രിസ്തു ജയന്തി ആശുപത്രിയും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാര്‍ ഹൈബി ഈഡന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്രിസ്തുജയന്തി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് ബിനു അദ്ധ്യക്ഷനായിരുന്നു.
ആരോഗ്യസംരക്ഷണ രംഗത്ത് കേരളം ഏറെ മുമ്പില്‍ നില്ക്കുന്നതിന് ക്രൈസ്തവ സഭകള്‍ നല്കിയ സേവനങ്ങള്‍ അതുല്യമാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. പറഞ്ഞു. ടിറ്റോ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് ജുഡ് പുളിക്കല്‍, സാജു മാമ്പിള്ളി, വിന്‍സന്റ് ടി. ജെ., നിതിന്‍ സി. ബി., ബിമല്‍ ബാബു, ദാസന്‍ പി. വി., പി. പി. ഗാന്ധി എന്നിവര്‍ പ്രസംഗിച്ചു.